Tuesday, December 7, 2010

ഒരു ശല്യം കൂടി....

എഴുതിവച്ച, അല്ലെങ്കിൽ എഴുതി കീറിക്കളഞ്ഞ ഡയറിക്കുറിപ്പുകൾക്കൊരു ശാപമോക്ഷം കൊടുക്കണമെന്ന് ആഗ്രഹിച്ചു തുടങ്ങിയിട്ട് കാലമേറെയായി. കാലതാമസം‌ സംഭവിച്ചത്  ബ്ലോഗ് എന്ന മീഡിയയുടെ ശക്തി അറിയാൻ‌ വൈകിയതുകൊണ്ടാണോ, അതോ “എല്ലാത്തിനും‌ അതിന്റേതായ സമയമുണ്ട് ദാസാ” എന്ന തിരുമൊഴിയിൽ വിശ്വസിക്കുന്നതുകൊണ്ടാണോ എന്നറിയില്ല .

എന്തായാലും എഴുതിവച്ച കുഞ്ഞുകഥകൾക്ക് (ഞാൻ‌ അവയെ ‘കഥ‘ എന്നാണു വിളിക്കുന്നത്) ശാപമോക്ഷം കൊടുക്കാൻ ഒരു ശ്രീരാമൻ‌ ജനിക്കും എന്ന അബദ്ധധാരണയില്ലാത്തതുകൊണ്ട്,  ഒരു ബ്ലോഗ് തുടങ്ങാമെന്നു കരുതി. ഏറെപഴകിയെങ്കിലും ഒരിക്കലും തേയാത്ത ‘ഗൃഹാതുരത്വവും’ പ്രണയവും പിണക്കവും തന്നെയാണു എനിക്കും പറയാനുള്ളത്.

എന്റെ പുള്ളിപ്പശുവിനെ ഞാൻ കാണാതെ പാത്തു പതുങ്ങി തൊടാനെത്തുന്ന കൃഷ്ണവേണിയും, കശുമാവിന്റെ മുകളിലെ കൊമ്പിൽ കയറിയിരുന്നാൽ‌ അകലെയുള്ള കോൾനിലങ്ങൾ കാണാമെന്നു പറഞ്ഞെന്നെ പറ്റിക്കാറുള്ള (ഒരിക്കൽ ഞാനൊന്നു കയറി, മുതിർന്നതിനുശേഷം) രാമേട്ടനും‌, രണ്ട് കൈ വിട്ട് സൈക്കിൾ ചവിട്ട് ഞങ്ങളുടേ ആരാധ്യപുരുഷനായി മാറിയ ശങ്കുവുമടക്കം കുറെ പേർ അവിടെ എന്റെ പഴയ നോട്ട് ബുക്കിന്റെ മുഷിഞ്ഞ താളുകളിൽ‌ ഒളിച്ചിരിക്കുന്നു.. ഇതിലെ ഒരു കഥാപാത്രവും നിങ്ങൾക്ക് പരിചയമില്ലാത്തതാണു എന്ന അവകാശാവാദമെനിക്കില്ല. കാരണം, നിങ്ങളിൽ നിന്നു വ്യത്യസ്തമായൊരു സർഗവാസനയോ, അനുഭവസമ്പത്തോ എനിക്കില്ല

എന്തായാലും എന്റെ കഥകളുടെ ലോകത്തേക്ക് നിങ്ങൾക്കും സ്വാഗതം.

14 comments:

  1. എന്റെ പുള്ളിപ്പശുവിനെ ഞാൻ കാണാതെ പാത്തു പതുങ്ങി തൊടാനെത്തുന്ന കൃഷ്ണവേണിയും, കശുമാവിന്റെ മുകളിലെ കൊമ്പിൽ കയറിയിരുന്നാൽ‌ അകലെയുള്ള കോൾനിലങ്ങൾ കാണാമെന്നു പറഞ്ഞെന്നെ പറ്റിക്കാറുള്ള (ഒരിക്കൽ ഞാനൊന്നു കയറി, മുതിർന്നതിനുശേഷം) രാമേട്ടനും‌, രണ്ട് കൈ വിട്ട് സൈക്കിൾ ചവിട്ട് ഞങ്ങളുടേ ആരാധ്യപുരുഷനായി മാറിയ ശങ്കുവുമടക്കം കുറെ പേർ അവിടെ എന്റെ പഴയ നോട്ട് ബുക്കിന്റെ മുഷിഞ്ഞ താളുകളിൽ‌ ഒളിച്ചിരിക്കുന്നു.. ഇതിലെ ഒരു കഥാപാത്രവും നിങ്ങൾക്ക് പരിചയമില്ലാത്തതാണു എന്ന അവകാശാവാദമെനിക്കില്ല. കാരണം, നിങ്ങളിൽ നിന്നു വ്യത്യസ്തമായൊരു സർഗവാസനയോ, അനുഭവസമ്പത്തോ എനിക്കില്ല

    എന്തായാലും എന്റെ കഥകളുടെ ലോകത്തേക്ക് നിങ്ങൾക്കും സ്വാഗതം.

    ReplyDelete
  2. ബൂലോകത്തേക്ക് ഹാർദ്ദവമായ സ്വാഗതം.
    നല്ല ഭാഷാ സംബത്ത് ഉണ്ടെന്ന് ഇത്രയും വായിക്കുംബോൾ തന്നെ മനസ്സിലാകുന്നുണ്ട്.

    എഴുതൂ, വായിക്കാൻ ഇവിടെ ഞങളുണ്ട്.

    ReplyDelete
  3. ആശംസകള്‍.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  4. ബൂലോകത്തേക്ക് ഹാര്‍ദ്ദവമായ സ്വാഗതം..

    എഴുത്ത് മറന്നവര്‍ക്കും എഴുത്തിനെ മറന്നവര്‍ക്കും ഒക്കെ
    ബ്ലോഗ്ഗ് വലിയൊരു ജാലകം തുറന്നിടുന്നുണ്ട്..

    ബ്ലോഗ്ഗില്‍ സജീവമാകൂ..
    എല്ലാ ആശംസകളും നേരുന്നു!

    ReplyDelete
  5. വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് കളയുന്നത് കമന്റ് എഴുതുന്നവര്‍ക്ക് സൗകര്യമായിരിക്കും.
    ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  6. ബൂലോകത്തേക്ക് സ്വാഗതം സുഹൃത്തേ.. ആ പഴയ നോട്ട് ബുക്കിന്റെ ഉള്‍ത്താളുകളില്‍ കിടന്ന് വീര്‍പ്പ് മുട്ടുന്ന കൃഷ്ണവേണിയേയും രാമേട്ടനേയും എല്ലാം ഈ ബൂലോകത്തേക്ക് തുറന്ന് വിടൂ.. ബ്ലോഗ് എന്ന മാധ്യമത്തിലൂടെ അവരെ പുറം ലോകം അറിയട്ടെ.. സ്വാഗതമേകുന്നു.

    ReplyDelete
  7. വരൂ വരൂ!
    ഒപ്പം കൂടാം!

    ReplyDelete
  8. സ്വാഗതം ബൂലോഗത്തേക്കു്. കഥകളൊക്കെ പറഞ്ഞോളൂ, കേൾക്കാം.

    ReplyDelete
  9. ചന്ദനത്തിന്റെ സൌരഭ്യമുള്ള കഥകളുമായി വരുന്ന ഹരിക്ക് സ്വാഗതം ..:)

    ReplyDelete
  10. ഒത്തിരിയൊത്തിരി ആശംസകള്‍...!!

    ReplyDelete
  11. മെയില്‍ കിട്ടി. അപ്പോള്‍ ആദ്യം ഇതിനിടാം കമന്റ്. സ്വാഗതം. കൃഷ്ണാ......

    ആദ്യത്തെ പോസ്റ്റിന്റെ റ്റൈറ്റില്‍ എനിക്കു തീരെ ഇഷ്ടമായില്ല.ഇവിടെ ആരും ആര്‍ക്കും ശല്യം അല്ല.
    ഈ ബൂലോകം സ്നേഹത്തിന്റെ സന്തോഷത്തിന്റെ കൂട്ടായ്മയുടെ മാത്രം എന്ന് എന്റെ അനുഭവം.

    ഈ സ്വയം താഴ്ച്ച ഒട്ടും നന്നല്ല കൃഷണാ....ഇന്നു കിട്ടിയ മെയിലിലും ആ ഭാവം കാണുന്നു. അതു വേണ്ട. പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ മെയില്‍ അയക്കണം.അപ്പോള്‍ പെട്ടന്നു വന്നു നോക്കാന്‍ പറ്റും. അപ്പോള്‍ പുതിയ പോസ്റ്റ് വായിക്കട്ടേ..

    ReplyDelete