Thursday, December 9, 2010

സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍




 (എന്റെ കഥയുടെ ആദ്യഭാഗം നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. ഇത് കഥ എന്നതിലുപരി എന്നെ സംബന്ധിച്ചിടത്തോളം ചിലപ്പോഴോകെ ഒരു ഡയറി എഴുത്തിന്റെ നിലവാരത്തിലേക്ക് താഴ്ന്നു പോയി എന്ന് വരാം. ക്ഷമിക്കുമല്ലോ)

സ്വപ്നത്തിന്റെ  അച്ചുകള്‍ തേടുന്നവര്‍  - ഭാഗം ഒന്ന്‍  


ഹരീ..നല്ല പനി..കിടക്കയിൽ കഴുത്തിനൊപ്പം പുതപ്പു വലിച്ചു ചുറ്റി ചുരുണ്ടുകൂടി കിടന്നുകൊണ്ടുള്ള വന്ദനയുടെ പരാതികേട്ടപ്പോൾ ചിരിയാണു വന്നതു.. ഇനിയിപ്പൊ താൻ ചെന്നു നെറ്റിയിൽ കൈവച്ച് നല്ല ചൂടുണ്ട് എന്ന് പറയുന്നതു വരെ ഇതിങ്ങനെ പറഞ്ഞോണ്ടിരിക്കും. വിവാഹം കഴിഞ്ഞു മഹാനഗരത്തിൽ അവളേയും കൊണ്ടെത്തിയിട്ടിതു വർഷം നാലായി..തിരക്കുപിടിച്ച ഔദ്യോഗികജീവിതത്തിനിടയിലെ പരക്കം പാച്ചിലിൽ തന്നിൽ നിന്നെന്നും അവൾ ആഗ്രഹിച്ചത് ഇത്തരം കാര്യങ്ങളായിരുന്നു. കുഞ്ഞു പനി വന്നാൽ പിന്നെ തന്റെ സാമീപ്യം വേണം, ഇടക്കിടക്ക് നെറ്റിയിൽ കൈ വച്ച് പനിയുടെ അളവെടുത്തു ഉറക്കെ പറഞ്ഞു വേവലാതിപ്പെടണം, മരുന്നു കഴിക്കേണ്ട സമയമായാൽ ഇംഗ്ലീഷ് മരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള അവളുടെ വാദഗതികൾ സമ്മതിച്ച് കൊടുക്കണം..

മൊബൈൽ ശബ്ദിച്ചു.. ഇന്ന് പ്രൊജക്റ്റ് ഡിപ്ലോയ്മെന്റ് ദിവസമാണല്ലോ.. ഇനിയിപ്പോ മാത്യൂസിന്റെ ബി.പി കൂടും..തുരുതുരെ വിളിതുടങ്ങും..ഇതൊരു പതിവാണു. ഓഫീസിലേക്കിറങ്ങാൻ വൈകി..വന്ദനയുടെ അടുത്തു ചെന്നു നെറ്റിയിലൊന്നു തലോടി, പതിവു പല്ലവികളുടെ കെട്ടഴിച്ചു.. 

"ഞാനിന്നു ഓഫീസിൽ നിന്നു നേരത്തെ വരാം നമുക്കൊന്നു ഡോക്ടറെ കാണാം.. രാവിലെ ഓഫീസിൽ ചെന്നേ പറ്റൂ..ഇന്നി പ്രൊജക്റ്റ് ഡിപ്ലോയ്മെന്റ് ദിവസമാ.."

അതൊന്നും വേണ്ട..വൈകിട്ടാവുമ്പോഴേക്കും മാറും.. ഇത് മകരമാസത്തിലെ തണുപ്പു തുടങ്ങുമ്പോൾ എനിക്കു സ്ഥിരം ഉള്ളതാ..

വന്ദനയുടെ പുതിയ കണ്ടുപിടുത്തം. എല്ലാത്തിനും ഇങ്ങനെ എന്തെങ്കിലും  ഒരു ന്യായീകരണം ഉണ്ടാവും

ഹരിക്കുഞ്ഞേ.. ദേവകിചേച്ചിയാണ്. ബ്രേക്ക്ഫാസ്റ്റ് മേശയിൽ നിരത്തിക്കഴിഞ്ഞുള്ള പതിവു വിളി..

ഹരി കഴിച്ചോളൂ, ഞാനിത്തിരി നേരം കിടക്കട്ടെ..ഓഫീസിൽ പോവാൻ വൈകണ്ട..

വേഗം കഴിച്ച് നഗരത്തിന്റെ തിരക്കുകളിലേക്കിറങ്ങിയപ്പോൾ മനസ്സു മുഴുവൻ വന്ദനയായിരുന്നു.. പലപ്പോഴും അവളെ മനസ്സിലാക്കാൻ സാധിക്കുന്നില്ല..തന്നെപ്പോലെ അല്ല, അവൾ പഠിച്ചതും വളർന്നതും എല്ലാം നഗരത്തിൽ. വിവാഹം കഴിക്കുമ്പോൾ നല്ലകമ്പനിയിൽ ഉണ്ടായിരുന്ന ജോലി തന്റെ ട്രാൻസ്ഫറോടു കൂടി ഉപേക്ഷിച്ച അവളുടെ തീരുമാനം അന്നെല്ലാവരേയും അമ്പരപ്പിച്ചു.. ഒരു പരിധി വരെ തന്നേയും.ഞായറാഴ്ച്ചകളിൽ പുറത്തേക്ക് പോവാൻ ഇഷ്ടമില്ലാത്ത, തന്റെ നിഴലിൽ മറഞ്ഞിരിക്കാനിഷ്ടപ്പെടുന്ന, കണ്ണുകൾ കൊണ്ടൊരുപാട് സംസാരിക്കുന്ന അവൾ പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്നുമുണ്ട്..

ഫോൺ നിർത്താതെ ചിലക്കുന്നു..കാർ പതുക്കെ റോഡിന്റെ അരികിലേക്കു ഒതുക്കി ഫോൺ എടുത്തു.. മാത്യൂസാണു.. ഒരു പ്രൊജക്റ്റ് മാനേജർ എന്ന നിലയിൽ ജോലിയോട് അദ്ദേഹം പുലർത്തുന്ന സത്യസന്ധത സമ്മതിക്കണം. രാത്രിയും പകലുമില്ലാതെ ജോലിചെയ്യും.. ടെൻഷൻ അടിക്കുന്നതിലും മറ്റുള്ളവരെ ടെൻഷൻ അടിപ്പിക്കുന്നതിലും മിടുക്കൻ.  ആം ഓൺ ദി വേ..വിൽ റീച്ച് വിത്തിൻ ടെൻ മിനിറ്റ്സ്”..ഇനി കൃത്യം പത്ത് മിനിറ്റുകൾക്കു ശേഷം മാത്യൂസ് വിളിക്കും..

ഓഫീസിലെ വിശേഷങ്ങൾ വന്ദന സ്വമേധയാ ഒന്നും ചോദിക്കാറില്ല. അങ്ങോട്ടെങ്ങാനും പറഞ്ഞാൽ പലപ്പോഴും അലക്ഷ്യമായ ഒരു മൂളൽ മാത്രം. ആദ്യമൊക്കെ ഓഫീസിലെ സംഭവവികാസങ്ങൾ അവളോടു പറയുമായിരുന്നു.പിന്നെ പിന്നെ അവൾ വലിയ താല്പര്യം പ്രകടിപ്പിക്കാതായപ്പോൾ അതങ്ങു നിന്നു
 
ഓഫീസിലോട്ട് ചെന്നു കേറിയപ്പോഴേ അവിടെ മാത്യൂസ് കാര്യങ്ങൾ ഒരു യുദ്ധസമാനമായ അന്തരീക്ഷത്തിലെത്തിച്ചിട്ടുണ്ട് എന്നു മനസ്സിലായി. എല്ലാവരോടും ഒന്നു ചിരിച്ചെന്നു വരുത്തി വേഗം സീറ്റിൽ ചെന്നിരുന്നു സിസ്റ്റം ഓണാക്കി. മെയിലുകൾ നോക്കാൻ‌ സമയം കിട്ടിയില്ല. അതിനു മുന്നേ മാത്യൂസ് ഓടി വന്നു.  പതിവുപോലെ ഉത്തരം‌ താങ്ങുന്ന പല്ലിയുടെ വിഷമങ്ങൾ‌.. ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനു തോന്നാൻ മുഖത്തൽ‌പ്പം സഹതാപം ചാലിച്ചു ഇരുന്നുകൊടുത്തു. 

ഐ.ടി എന്ന ‘ഗ്ലാമറസ് ലോകം‌‘ (ചിലരുടെകണ്ണിലെങ്കിലും) സൃഷ്ടിച്ചിരിക്കുന്നതു മാത്യൂസിനെപ്പോലുള്ളവർക്ക് വേണ്ടിയാണെന്നു തോന്നുന്നു. പ്രൊജക്റ്റ്, ക്ലയന്റ് ഡിസ്കഷൻ, അപ്രൈസൽ,പിന്നെ സ്റ്റോക്ക് മാർക്കറ്റ് ..തീർന്നു. ആലോചിച്ചപ്പോൾ മുഖത്ത് വന്ന ഒരു ചെറുചിരി മാത്യൂസ് ശ്രദ്ധിച്ചു എന്നു തോന്നുന്നു. പെട്ടെന്നു തന്നെ അവിടെ നിന്നു പോയി.

വീക്കെൻഡ് എങ്ങനെയുണ്ട് മച്ചാ.. തൊട്ടടുത്ത കാബിലിൽ നിന്നു ജിജുവിന്റെ ചാറ്റ് മെസേജ്..
ഫൈൻ, ഡ്യൂഡ് എന്ന പതിവു മറുപടി കൊടുത്തു വീണ്ടും മെയിലുകളിലേക്ക് തലപൂഴ്ത്തി

30 comments:

  1. (എന്റെ കഥയുടെ ആദ്യഭാഗം നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. ഇത് കഥ എന്നതിലുപരി എന്നെ സംബന്ധിച്ചിടത്തോളം ചിലപ്പോഴോകെ ഒരു ഡയറി എഴുത്തിന്റെ നിലവാരത്തിലേക്ക് താഴ്ന്നു പോയി എന്ന് വരാം. ക്ഷമിക്കുമല്ലോ)

    ReplyDelete
  2. ആദ്യമൊരു തേങ്ങയുടക്കാം. ((( ഠ ))).
    തുടരട്ടെ....

    ReplyDelete
  3. പറഞ്ഞത്രയും കൊള്ളാം ..തുടരട്ടെ

    ReplyDelete
  4. തുടക്കം കൊള്ളാം ,എല്ലാ ആശംസകളും :)

    ReplyDelete
  5. മികച്ച തുടക്കം. തുടരട്ടെ :)

    ReplyDelete
  6. മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമുണ്ടായിരുന്നെന്നു തോന്നിയില്ല. തുടക്കം തന്നെ നന്നായിട്ടുണ്ട്. വന്ദനയുടെ കാരക്റ്ററൈസേഷന്‍ ആകര്‍ഷകമായി തോന്നി. കൂടുതല്‍ പേര്‍ ബ്ലോഗെഴുത്തിലേക്ക് വരുന്നത് സന്തോഷകരം തന്നെ.

    ReplyDelete
  7. തുടക്കം കൊള്ളാം. ബാക്കിയുള്ളതു കൂടി പോരട്ടെ.

    ReplyDelete
  8. നന്നായിട്ടുണ്ട്.....ആശംസകള്‍....!!

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. തുടക്കം അതിഗംഭീരം.. തുടര്‍ച്ചക്കായി കാത്തിരിക്കുന്നു...

    ReplyDelete
  11. ങൂം.... കൊള്ളാം . പെട്ടന്നു തീര്‍ന്നപോലെ.
    ഒരുപാട് എഴുതണം കേട്ടോ.ആശംസകള്‍.

    ഓ:ടോ: അതേ ആദ്യത്തെ പോസ്റ്റിനും കമന്റിട്ടു.

    ReplyDelete
  12. തുടക്കം തരക്കേടില്ല. ഇനിയും എഴുതു. കൂടുതൽ ആൾക്കാർ ബ്ലോഗിലേക്കു് വരണം.സ്വാഗതം

    ReplyDelete
  13. കുഴപ്പമില്ലാത്ത ഒരു തുടക്കം. വലിയ നാട്യങ്ങളില്ലാതെ, സിമ്പിളായ എഴുത്ത്. കൂടുതല്‍ കൂടുതല്‍ പോസ്റ്റുകള്‍ വരട്ടെ.. ഡയറിക്കുറിപ്പുകളായാലും കുഴപ്പമില്ല.

    ReplyDelete
  14. എന്തായാലും തുടക്കം കലക്കി..

    ആശംസകള്‍.
    ബാക്കി കൂടെ ഇങ്ങു പോരട്ടെ...

    ReplyDelete
  15. രണ്ടാം ഭാഗവും കൊള്ളാം

    ReplyDelete
  16. രണ്ട് ഭാഗവും നന്നായിട്ടുണ്ട് :)

    ReplyDelete
  17. സ്വാഗതം,ഞാൻ വായിച്ചതിന് ശേഷം ശരിയായ കമന്റിടാം.

    ReplyDelete
  18. മുൻ കൂർ ജാമ്യം വേണ്ടിയിരുന്നില്ല.
    നമ്മൾ ബൂലോഗരെല്ലാം സുഹൃത്തുക്കളല്ലേ? പിന്നെന്തിനാണ് അങ്ങനെയൊരു ജാമ്യം?

    നോവൽ തുടരട്ടെ. ബാക്കി ഭാഗത്തിന് കാത്തിരിയ്ക്കുന്നു.

    ആശംസകൾ.

    ReplyDelete
  19. എല്ലാ ഭാഗങ്ങളും വായിക്കുന്നുണ്ട്. ആശംസകള്‍!!

    ReplyDelete
  20. തുടക്കം നന്നായിരിക്കുന്നു .ആശംസകള്‍

    ReplyDelete
  21. നന്നായി എഴുതിയിരിക്കുന്നു . തുടരുക .......

    ReplyDelete
  22. തുടക്കമെന്ന തോന്നല്‍ ഉളവാകുന്നില്ല.
    ഇരുത്തം വന്ന ഒരു ശൈലിയാണ് കാണുന്നത്.
    നന്നാണ് കേട്ടോ.
    തുടരുക.

    ReplyDelete
  23. രണ്ടും മൂന്നും അദ്ധ്യായങ്ങള്‍ വായിച്ചു കഴിഞ്ഞു .
    ആകാംക്ഷ നിലനിര്‍ത്തുന്നുണ്ട് .
    അടുത്തതിലേയ്ക്ക് പോകട്ടെ.

    ReplyDelete
  24. ശ്യോ....ഇത്രപെട്ടന്ന് 7 അധ്യായം കഴിഞ്ഞുപോയല്ലോ.ഇടയ്ക്ക് കമന്റിനും നേരംകിട്ടിയില്ല....
    അപ്പോള്‍ അടുത്തത് എപ്പോഴാ....?പോസ്റ്റുമ്പോള്‍ ലിങ്ക് തരുമല്ലോ അല്ലേ ...ആശംസകള്‍

    ReplyDelete
  25. നന്നാവുന്നുണ്ട്...
    ആശംസകള്‍ !!

    ReplyDelete
  26. ഐ ടി യുടെ അന്തരീക്ഷം അങ്ങനെ പകര്‍ത്തിയിട്ടുണ്ടല്ലോ.ഉണ്ണാമന്റെ ടെക് ഇന്റര്‍വ്യൂ ഇഷ്ടമായി.നമ്മളില്‍ പലരും ഇങ്ങനെ തന്നെ ആണ് :)

    ReplyDelete